സി.പി.എമ്മിനെ പ്രകോപിപ്പിച്ച് ആക്രമണമുണ്ടാക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യം: ഇ.പി ജയരാജൻ

'തിരുവനന്തപുരത്തുകാരുടെ കഷ്ടകാലത്തിന് ബി.ജെ.പിക്ക് പത്ത് മുപ്പത് കൗൺസിലർമാർ ഉണ്ടായി പോയി. അതിന്റെ ദുരന്തമാണ് ഇപ്പോൾ അനുഭവിക്കുന്നത്'

Update: 2022-08-27 05:31 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ആർ.എസ്.എസ് ബോധപൂർവം ശ്രമിക്കുന്നതായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കല്ലുകളും ആയുധങ്ങളുമായി വന്ന് ആക്രമണം നടത്തി. ആരെങ്കിലും പുറത്തിറങ്ങിയാൽ അവരെ അക്രമിക്കാനുള്ള ലക്ഷ്യവും ഉണ്ടായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.  സി.പി.എം തിരുവനന്തപുരം ജില്ലാ ഓഫീസിന് നേരെ കല്ലറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'തിരുവനന്തപുരം ജനതയുടെ കഷ്ടകാലത്തിന് ബി.ജെ.പിക്ക് പത്ത് മുപ്പത് കൗൺസിലർമാർ ഉണ്ടായി പോയി. അതിന്റെ ദുരന്തമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള സഭയെ അലങ്കോലപ്പെടുത്തുകയാണ്. നഗരത്തിന്റെ വികസനം തകർക്കാനുള്ള ശ്രമമാണിത്.  ഇന്നലെ നടന്ന ആക്രമണവും ആസൂത്രിതമാണ്. നാട് മുഴുവൻ കലാപമുണ്ടാക്കുകയാണ് ആർ.എസ്.എസ്,സംഘ്പരിവാർ സംഘടനകളുടെ ലക്ഷ്യം

Advertising
Advertising

തിരുവനന്തപുരം വികസത്തെ തടസപ്പെടുത്തുകയാണ് സ്ഥിരം പരിപാടിയാണ്.എൽഡിഎഫിന്റെയോഗത്തിൽ സംഘടിതമായി വന്ന് കൈയേറിയാൽ സംഘർഷമുണ്ടാവില്ലേയെന്നും മന്ത്രി പങ്കെടുക്കുന്ന ബി.ജെ.പിയുടെ യോഗത്തിൽ ഇതുപോലെ ആളുകൾ ഇടിച്ചുകയറിയാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് നിവേദനം നൽകാനുള്ള വേദിയല്ല ഇത്. റോഡിയിൽ കുണ്ടും കുഴിയുമുണ്ടെന്ന് പറഞ്ഞ് യോഗം അലങ്കോലപ്പെടുത്തി.ആ തിരിച്ചടി ഉപയോഗിച്ച് നാട് മുഴുവൻ കലാപം, മതവിദ്വേഷം, സാമൂഹ്യവിഭജനം എന്നിവ നടത്തുന്നു. എന്നാൽ ജനങ്ങൾ ആർ.എസ്.എസ് സംഘപരിവാറിനെതിരെ അണിനിരന്നു.ഇനിയും ഇത്തരത്തിലുള്ള ആക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News