ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ആര്‍എസ്എസ് - ബിജെപി ആക്രമണം
ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ചത്.
പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്വിൻ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. അശ്വിൻ രാജിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു.
ആക്രമണത്തിൽ കൂടുതൽ ബിജെപി പ്രവർത്തകർ ഉണ്ടെന്ന് സി പി എം പറഞ്ഞു . മതസ്പർധ ഉണ്ടാക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കെ. അജീഷും സിപിഎം ലോക്കൽ സെക്രട്ടറി സി . പ്രശാന്തും മീഡിയവണിനോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ചത്. പുതുശ്ശേരി സുരഭിനഗറിൽ ഇന്നലെ രാത്രി 9.15നാണു സംഭവം. സംഭവത്തിനു പിന്നിൽ ആർഎസ്എസ്– ബിജെപി പ്രവർത്തകരാണെന്ന് ആരോപിച്ച് കരോൾ സംഘം കസബ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസെടുത്ത പൊലീസ് സംഭവസ്ഥലം രാത്രി തന്നെ സന്ദർശിച്ചു. കാരോൾ സംഘത്തിന്റെ ബാൻഡ് സെറ്റും സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്.