Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പാലക്കാട് മണ്ണാർക്കാടിൽ സിപിഎമ്മിനെതിരെ ആർഎസ്എസ്-ബിജെപി കൊലവിളി പ്രകടനം. സുരേഷ് ഗോപിയുടെ ഓഫീസിലെ ബോർഡിൽ കരി ഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം വിളിച്ചത്.
തലയും കയ്യും കാലും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. വ്യാജ വോട്ടിൻ പേര് പറഞ്ഞ് ഞങ്ങളെ നേരെ പോരിന് വന്നാൽ അമ്മയെ കണ്ട് മരിക്കില്ലെന്നും മുദ്രാവാക്യത്തിൽ വിളിച്ചു.