ശബരിമല സ്വർണക്കൊള്ള: കണ്ഠരര് രാജീവരർക്കെതിരെ എസ്‌ഐടിയുടെ ഗുരുതര കണ്ടെത്തലുകൾ

ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ കണ്ഠരര് രാജീവരര് ഒത്താശ ചെയ്തന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്

Update: 2026-01-10 12:50 GMT

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ എസ്‌ഐടിയുടെ ഗുരുതര കണ്ടെത്തലുകൾ. പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടന്നതിന് തെളിവ് ലഭിച്ചു. പോറ്റിയെയും തന്ത്രിയും എസ്‌ഐടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.അതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ കണ്ഠരര് രാജീവരര് ഒത്താശ ചെയ്തന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. താന്ത്രിക വിധികൾ ലംഘിച്ചാണ് പോറ്റിക്ക് തന്ത്രി ഒത്താശ ചെയ്തതെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. തന്ത്രിയും പോറ്റിയും തമ്മിൽ 2007 മുതൽ ബന്ധമുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വിവരവും പുറത്തുവരുന്നുണ്ട്. ഇതിൽ വിശദമായ അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. തന്ത്രിയെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. ഇതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

Advertising
Advertising

പത്മകുമാറിന്റെയും ഗോവർദ്ധനവിനെയും മൊഴികളാണ് രാജീവരുടെ അറസ്റ്റിലേക്ക് നയിച്ചത്. മൊഴി സാധൂകരിക്കുന്ന തെളിവുകൾ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. തന്ത്രിയുടെയും പോറ്റിയുടെയും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.അന്വേഷണം പൂർത്തിയാക്കാൻ ഇനി ചുരുങ്ങിയ ആഴ്ചകൾ മാത്രമാണ് എസ്‌ഐട്ടിക്ക് മുന്നിൽ ഉള്ളത്. എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലെന്നാണ് സർക്കാർ നിലപാട്. തന്ത്രിക്കൊപ്പം മറ്റേതെങ്കിലും ഉന്നതർ സ്വർണക്കൊള്ളയിൽ ഭാഗമായിട്ടുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. അതിനിടെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിലേക്ക് മാറ്റി.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News