സിഐസി: സാദിഖലി തങ്ങൾ പ്രസിഡന്റ്, ഹക്കീം ഫൈസി ആദൃശ്ശേരി ജനറൽ സെക്രട്ടറി

സിഐസി ആസ്ഥാനത്ത് ചേർന്ന സെനറ്റ് യോഗത്തിലാണ് കമ്മിറ്റി നിലവിൽ വന്നത്.

Update: 2024-09-29 02:05 GMT

കോഴിക്കോട്: കോഡിനേഷൻ ഓഫ് ഇസ്‌ലാമിക്‌ കോളേജസിൻ്റെ (സിഐസി) 2024-26 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. സിഐസി ആസ്ഥാനത്ത് ചേർന്ന സിഐസി സെനറ്റ് യോഗത്തിലാണ് കമ്മിറ്റി നിലവിൽ വന്നത്.

സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പാണക്കാട്, പി.എസ്.എച്ച് തങ്ങൾ പരപ്പനങ്ങാടി, അലി ഫൈസി തൂത എന്നിവർ അവതരിപ്പിച്ച പാനൽ സെനറ്റ് ഏകകണ്ഠമായി പാസാക്കി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റും സിഐസി ഫൗണ്ടർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ജനറൽ സെക്രട്ടറിയും അലി ഫൈസി തൂത ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News