ലീഗിൽ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്‍റെ കുറവുണ്ടെന്ന് സാദിഖലി തങ്ങൾ

ജീവകാരുണ്യ പ്രവർത്തനങ്ങളെക്കാൾ മുഖ്യപരിഗണന രാഷ്ട്രീയ പ്രവർത്തനത്തിനാകണം

Update: 2021-07-14 03:15 GMT

മുസ്‍ലീം ലീഗിൽ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്‍റെ കുറവുണ്ടെന്ന് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി തങ്ങൾ. ജീവകാരുണ്യ പ്രവർത്തനങ്ങളെക്കാൾ മുഖ്യപരിഗണന രാഷ്ട്രീയ പ്രവർത്തനത്തിനാകണം.

ഹാഗിയ സോഫിയ ലേഖനം വിവാദമാക്കിയതിന് പിന്നിൽ ഇടത് സൈബർ ടീമാണ്. എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ 'സത്യധാര' മാസികക്ക് നൽകിയ അഭിമുഖത്തിലാണ് സാദിഖലി തങ്ങളുടെ തുറന്നു പറച്ചിൽ. ബൗദ്ധിക നിരയുടെ കുറവ് പാർട്ടി നേരിടുന്ന വെല്ലുവിളിയാണ്. ഏതെങ്കിലും ഒരാൾ കാരണമാണ് പാർട്ടിക്ക് തിരിച്ചടിയുണ്ടായതെന്ന വാദം അപക്വമാണെന്നും സാദിഖലി തങ്ങളുടെ അഭിമുഖത്തില്‍ പറയുന്നു. 


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News