വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; സഹോദരങ്ങളും സ്ത്രീയുമടക്കം നാലുപേർ അറസ്റ്റിൽ

വീട്ടിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് കണ്ടെടുത്തു

Update: 2023-05-07 01:41 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് കോഴിക്കോട് ബാലുശേരിയിൽ കഞ്ചാവ് വിൽപന നടത്തിയ സഹോദരങ്ങളും സ്ത്രീയുമടക്കം നാലുപേർ അറസ്റ്റിൽ. ഇവരിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു

കണ്ണൂർ അമ്പായത്തോട് സ്വദേശി അലക്‌സ് വർഗീസ്, സഹോദരൻ അജിത്, താമരശേരി തച്ചംപൊയിൽ സ്വദേശി പുഷ്പയെന്ന റജിന, പരപ്പൻപൊയിൽ സനീഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏകരൂലിൽ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപന.

വീട്ടിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് കണ്ടെടുത്തു. വീട്ടിൽ ഉച്ചയോടെ പൊലീസ് പരിശോധനയ്‌ക്ക് എത്തുകയായിരുന്നു. പ്രതികളിൽ രണ്ടുപേർ നേരത്തെ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. റജിനയ്ക്ക് എതിരെ മറ്റ് സംസ്ഥാനങ്ങളിലും കേസ് നിലവിലുണ്ട്. വാടകവീട്ടിൽ വച്ചും കഞ്ചാവ് ആവശ്യക്കാർക്ക് എത്തിച്ച് നൽകിയുമായിരുന്നു വിൽപന. ഇവിടെ രാത്രി കാലങ്ങളിൽ നിരവധി വാഹനങ്ങൾ വന്ന് പോകുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News