ജിഫ്രി തങ്ങൾ മുശാവറയിൽനിന്ന് ഇറങ്ങിപ്പോയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം: സമസ്ത

തെറ്റായ വാർത്തകളിൽ ആരും വഞ്ചിതരാവരുതെന്നും സമസ്ത ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Update: 2024-12-11 13:24 GMT

കോഴിക്കോട്: കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിൽ അഭിപ്രായ ഭിന്നതയെ തുടർന്ന് പ്രസിഡന്റ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സമസ്ത. ഉച്ചക്ക് 1.30 വരെ നീണ്ട യോഗം സമയക്കുറവ് മൂലം മറ്റു അജണ്ടകൾ ചർച്ച ചെയ്യാൻ അടുത്ത് തന്നെ ഒരു സ്‌പെഷ്യൽ യോഗം ചേരാൻ നിശ്ചയിക്കുകയാണുണ്ടായത്. യോഗതീരുമാനങ്ങൾ മാധ്യമപ്രവർത്തകരെ പ്രസിഡന്റ് തത്സമയം നേരിട്ട് അറിയിച്ചതുമാണ്. യോഗ തീരുമാനങ്ങൾ പൂർണമായും ഔദ്യോഗിക റിലീസായി പതിവുപോലെ അയച്ചു കൊടുത്തിട്ടുമുണ്ട്. തെറ്റായ വാർത്തകളിൽ ആരും വഞ്ചിതരാവരുതെന്നും സമസ്ത ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News