സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ

‘ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിപിഎമ്മിന്റെ ബാന്ധവം. 1967ൽ സംയുക്ത വിധായക് ദൾ എന്ന മുന്നണി ഉണ്ടാക്കി ബീഹാറിൽ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സർക്കാർ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി.അതേവർഷം ബംഗാളിൽ അജോയ് മുഖർജിയുടെ ആദ്യ കോൺഗ്രസ് ഇതര ഗവൺമെന്റിന് ജനസംഘത്തിന്റെ ഏക എംഎൽഎയുടെ പിന്തുണയുണ്ടായിരുന്നു’

Update: 2025-06-18 08:22 GMT

നിലമ്പൂർ: ആർഎസ്എസ് ബന്ധം സ്ഥിരീകരിച്ച എം.വി​ ഗോവിന്ദൻ തുറന്നുവിട്ടത് പണ്ടോറയുടെ പേടകമാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. 

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിപിഎമ്മിന്റെ ബാന്ധവം. 1967ൽ സംയുക്ത വിധായക് ദൾ എന്ന മുന്നണി ഉണ്ടാക്കി ബീഹാറിൽ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സർക്കാർ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി.അതേവർഷം ബംഗാളിൽ അജോയ് മുഖർജിയുടെ ആദ്യ കോൺഗ്രസ് ഇതര ഗവൺമെന്റിന് ജനസംഘത്തിന്റെ ഏക എംഎൽഎയുടെ പിന്തുണയുണ്ടായിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ പ്രസ്തുത മുന്നണിയിൽ സിപിഎമ്മും ജനസംഘവും ഒരുമിച്ച് ഉണ്ടായിരുന്നു.

Advertising
Advertising

1977 ൽ ആർഎസ്എസുമായി അല്ല സഖ്യം ഉണ്ടാക്കിയതെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന് എങ്ങനെ പറയാൻ കഴിയും ? ചന്ദ്രനിൽ നിന്നു നോക്കിയാൽ ചൈനയിലെ വൻമതിൽ കാണുന്ന പൂമരം സ്വരാജിന് പി.സുന്ദരയ്യ പോളിറ്റ് ബ്യൂറോവിൽ നിന്ന് രാജിവെച്ചുകൊണ്ട് എഴുതിയ കത്ത് കാണാൻ കഴിഞ്ഞില്ലേ ? സുന്ദരയ്യ കൃത്യമായി തന്റെ രാജിക്കത്തിൽ അടിയന്തരാവസ്ഥയുടെ പേര് പറഞ്ഞ് ആർഎസ്എസുമായി ബന്ധം ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ചാണ് തന്റെ രാജി എന്നു പറയുന്നുണ്ട്. 1989 ൽ വി.പി സിംഗ് സർക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേർന്നല്ലേ ? 2008 ൽ മൻമോഹൻ സിംഗ് സർക്കാരിനെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലേ ? എന്നും ഫേസ്ബുക് പോസ്റ്റിൽ സന്ദീപ് വിശദീകരിക്കുന്നു. 

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎമ്മിനെ  ബിജെപി സഹായിക്കും. സി പി എമ്മിന് വെൽഫെയർ പാർട്ടി അസ്വീകാര്യമായ പാർട്ടിയും ആർഎസ്എസ്  സ്വീകാര്യവുമാണ്. ഇസ്‌ലാമോ ഫോബിയയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആർഎസ്എസുമായി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിപിഎമ്മിന്റെ ബാന്ധവം. 1967ൽ സംയുക്ത വിധായക് ദൾ എന്ന മുന്നണി ഉണ്ടാക്കി ബീഹാറിൽ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സർക്കാർ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി.

അതേവർഷം ബംഗാളിൽ അജോയ് മുഖർജിയുടെ ആദ്യ കോൺഗ്രസ് ഇതര ഗവൺമെന്റിന് ജനസംഘത്തിന്റെ ഏക എംഎൽഎയുടെ പിന്തുണയുണ്ടായിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ പ്രസ്തുത മുന്നണിയിൽ സിപിഎമ്മും ജനസംഘവും ഒരുമിച്ച് ഉണ്ടായിരുന്നു.

1977 ൽ ആർഎസ്എസുമായി അല്ല സഖ്യം ഉണ്ടാക്കിയതെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് എങ്ങനെ പറയാൻ കഴിയും ? ചന്ദ്രനിൽ നിന്നു നോക്കിയാൽ ചൈനയിലെ വൻമതിൽ കാണുന്ന പൂമരം സ്വരാജിന് പി സുന്ദരയ്യ പോളിറ്റ് ബ്യൂറോവിൽ നിന്ന് രാജിവെച്ചുകൊണ്ട് എഴുതിയ കത്ത് കാണാൻ കഴിഞ്ഞില്ലേ ? സുന്ദരയ്യ കൃത്യമായി തന്റെ രാജിക്കത്തിൽ അടിയന്തരാവസ്ഥയുടെ പേര് പറഞ്ഞ് ആർഎസ്എസുമായി ബന്ധം ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ചാണ് തന്റെ രാജി എന്നു പറയുന്നുണ്ട്.

1989 ൽ വി പി സിംഗ് സർക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേർന്നല്ലേ ?

2008 ൽ മൻമോഹൻ സിംഗ് സർക്കാരിനെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലേ ?

എംവി ഗോവിന്ദൻ തുറന്നുവിട്ടത് പണ്ടോറയുടെ പേടകമാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണ്.

 അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വെളിപ്പെടുത്തൽ. അത് അടിയന്തരാവസ്ഥ ഘട്ടമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു.അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു' ഗോവിന്ദന്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‍ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് ഓര്‍മിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാല്‍ വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‍ലാമി ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചത്. അതില്‍ തങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.

'ജമാഅത്തെ ഇസ്‍ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കുന്നത്. അത് ഇവിടെയാണ്. ജമാഅത്തെ ഇസ്‍ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരിക്കല്‍പോലും ഒരു വര്‍ഗീയ പ്രസ്ഥാനവുമായിട്ടും രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും നില്‍ക്കില്ല. പക്ഷേ യുഡിഎഫ്-ജമാഅത്തെ ഇസ്‍ലാമി പൂര്‍ണമായും രാഷ്ട്രീയ ഐക്യമുന്നണിയാണ്. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്ന സ്ഥിതി അടുത്ത ഘട്ടത്തിലുണ്ടാകും.

നിലമ്പൂരില്‍ എളുപ്പവുമല്ല, ടൈറ്റുമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന് ആദ്യംമുതലേ ഒരു രാഷ്ട്രീയവും പറയാനുണ്ടായിരുന്നില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ജനഹിത പരിശോധനയായി ഇതിനെ പരിഗണിച്ചാലും പ്രശ്‌നമില്ല. പാസാകും. ഇടത് ഇടതുമുന്നണി രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി നേരിടുന്ന തെരഞ്ഞെടുപ്പാണിതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗപ്പെടുത്തി യുഡിഎഫും ഭൂരിപക്ഷ വര്‍ഗീയതയെ ഉപയോഗപ്പെടുത്തി ബിജെപിയും നില്‍ക്കുകയാണ്. ഈ രണ്ട് വര്‍ഗീയശക്തികള്‍ക്കെതിരായിട്ടുള്ള ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ ഉള്ളടക്കമാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നുഗമായിരുന്നു ഗോവിന്ദന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത് 

 

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News