'ആർഎസ്എസ് തീവ്രവാദികൾ ഗാന്ധിയെ കൊന്ന ദിവസം'; പോസ്റ്റ് പങ്കുവെച്ച് സന്ദീപ് വാര്യർ

കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റാണ് സന്ദീപ് പങ്കുവെച്ചത്.

Update: 2025-01-30 10:53 GMT

കോഴിക്കോട്: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന പോസ്റ്റ് പങ്കുവെച്ച് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റാണ് സന്ദീപ് പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ജനുവരി 30, ആർഎസ്എസ് തീവ്രവാദികൾ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം. മഹാത്മാഗാന്ധി എന്ന നാമവും, മഹത്വവും എത്ര തവണ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഇന്ത്യാ മഹാരാജ്യത്ത് മഹാത്മാവിന്റെ നാമം എന്നും അനശ്വരമായിരിക്കും. ഇന്ത്യയുടെ മഹാത്മാവിന് സ്മരണാഞ്ജലികൾ...

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News