ഭരണഘടനയുടെ ആമുഖം തിരുത്തണമെന്ന ആർഎസ്എസ് നേതാവിന്റെ പ്രസംഗം; മോഹൻ ഭഗവതിന് കത്തെഴുതി സന്തോഷ് കുമാർ എംപി

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ് ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

Update: 2025-06-29 14:25 GMT

ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖം തിരുത്തണമെന്ന ആർഎസ്എസ് നേതാവിന്റെ പ്രസംഗത്തിൽ മോഹൻ ഭഗവതിന് കത്തെഴുതി സന്തോഷ് കുമാർ എംപി. ആർഎസ്എസ് ഇന്ത്യൻ ഭരണഘടനയെയും അതിന്റെ അടിസ്ഥാന മൂല്യങ്ങളെയും അംഗീകരിക്കുന്നുണ്ടോയെന്ന് സന്തോഷ് കുമാർ ചോദിച്ചു. ഭരണഘടനയെ നിലവിലുള്ള രീതിയിൽ അംഗീകരിക്കുന്ന ഒരു പ്രമേയം ആർഎസ്എസ് ഒരിക്കലും ഔദ്യോഗികമായി പാസാക്കാത്തത് എന്തുകൊണ്ടാണ്? ധ്രുവീകരണത്തിന് ശ്രമിക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും സന്തോഷ് കുമാർ എംപി കത്തിൽ പറഞ്ഞു.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ് ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്താണ് ഇവ കൂട്ടിച്ചേർത്തത്. അംബേദ്കർ വിഭാവനം ചെയ്ത ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും ഉണ്ടായിരുന്നില്ലെന്നും ഹൊസബൊല്ല പറഞ്ഞു.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News