തരൂര്‍ ഇന്ന് ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

രാവിലെ 8 മണിക്ക് പാണക്കാട് വെച്ചാണ് ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെയും കാണുക

Update: 2022-11-22 01:19 GMT

മലപ്പുറം: മലബാർ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ഇന്ന് മലപ്പുറത്ത് മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 8 മണിക്ക് പാണക്കാട് വെച്ചാണ് ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെയും കാണുക .

ഡി.സി.സി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളുമായും തരൂർ കൂടിക്കാഴ്ച നടത്തും. ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർഥികളുമായി തരൂർ സംവദിക്കും. പരസ്യപ്രതികരണം വിലക്കിയ കെ.പി.സി സി , തരൂർ വിവാദത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്.

23നാണ് കണ്ണൂരിലെ പരിപാടികൾ. എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായാണ് തരൂരിന്‍റെ മലബാർ പര്യടനം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News