സ്‌കൂൾ ശാസ്‌ത്രോത്സവം പാലക്കാട്ട് തന്നെ; ഷൊർണൂരിൽ അസൗകര്യമുണ്ടെന്ന് സംഘാടക സമിതി

രാഹുൽ മാങ്കൂട്ടത്തിലിനെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനാക്കുന്നത് ഒഴിവാക്കാൻ പരിപാടി ഷൊർണൂരിലേക്ക് മാറ്റാൻ നീക്കങ്ങൾ നടന്നിരുന്നു

Update: 2025-08-25 07:21 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്:  കേരള സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് നഗരത്തിൽ തന്നെ നടത്തും. രാഹുൽ മാങ്കൂട്ടത്തിലിനെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനാക്കുന്നത് ഒഴിവാക്കാൻ പരിപാടി ഷൊർണൂരിലേക്ക് മാറ്റാൻ നീക്കങ്ങൾ നടന്നിരുന്നു. ഷൊർണൂരിൽ അസൗകര്യങ്ങൾ ഉണ്ടെന്ന് സംഘടാക സമിതി യോഗത്തിൽ അഭിപ്രായം വന്നതോടെയാണ് പാലക്കാട് നഗരത്തിലേക്ക് വേദി മാറ്റിയത്.

പാലക്കാട് നഗരത്തിൽ നടത്താനിരുന്ന സംസ്ഥാന ശാസ്ത്രമേളയുടെ വേദി ഷൊർണ്ണൂരിലേക്ക് മാറ്റിയിരുന്നു. സ്ഥലം എംഎല്‍എയെ സംഘാടക സമിതി ചെയർമാനോ കൺവീനറോ ആക്കേണ്ടി വരുമെന്നതിനാലാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. നവംബർ 7 മുതൽ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്.കുട്ടികൾക്ക് ഇടയിലൂടെ രാഹുൽ പോയാൽ എന്താണ് ഉണ്ടാകുക എന്ന് പറയാൻ പറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News