സ്‌കൂളുകൾ അടച്ചു പൂട്ടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി

എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലേതടക്കം എട്ട് പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടി എന്ന മീഡിയവൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Update: 2025-06-08 13:20 GMT

കണ്ണൂർ: കണ്ണൂർ ജില്ലയിൽ സ്‌കൂളുകൾ അടച്ചു പൂട്ടിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലേതടക്കം എട്ട് പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടി എന്ന മീഡിയവൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ അറിയാതെ ഒരു സ്‌കൂളും അടച്ചു പൂട്ടാൻ അനുവദിക്കില്ല. ഏതെങ്കിലും സ്‌കൂളുകൾ പൂട്ടിയിട്ടുണ്ടെങ്കിൽ അത് ഉടൻ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം കണ്ണൂർ ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റേതടക്കമുള്ള മണ്ഡലങ്ങളിൽ എട്ടു പൊതുവിദ്യാലയങ്ങളാണ് അടച്ച് പൂട്ടിയത്. മീഡിയവൺ വാർത്ത ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസമന്ത്രി വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ അറിയാതെ ഒരു സ്‌കൂളും പൂട്ടാൻ കഴിയില്ലെന്നും പറഞ്ഞു.

Advertising
Advertising

തലശ്ശേരി സൌത്ത് ഉപജില്ലയിൽപെട്ട പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്‌കൂൾ. മേലൂർ ജൂനിയർ ബേസിക് സ്‌കൂൾ,ആണ്ടല്ലൂർ ജെബിസ്‌കൂൾ , ന്യൂമാഹി പരിമഠം എൽ പി സ്‌കൂൾ, വാണി വിലാസം യുപി സ്‌കൂൾ, പപ്പൻ പീടികയിലെ കോടിയേരി ഈസ്റ്റ് ജൂനിയർ ബേസിക് സ്‌കൂൾ, ഇരിവേരി ഇഎൽപി സ്‌കൂൾ, അതിരകം എൽ പി സ്‌കൂൾ എന്നിവയാണ് പൂട്ടിയത്. അടച്ച് പൂട്ടിയ സ്‌കൂളുകളെല്ലാം എയ്ഡഡ് സ്‌കൂളുകളാണ്. അധ്യാപക നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകാത്തതാണ് അടച്ചുപൂട്ടലിനു കാരണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ആരോപിച്ചിരുന്നു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News