ചാലക്കുടിയിൽ ലോറി കത്തി സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

സിഗ്നൽ തെറ്റിച്ചെത്തിയ ലോറി സ്‌കൂട്ടറിലിടിക്കുകയായിരുന്നു

Update: 2025-03-13 03:17 GMT
Editor : Lissy P | By : Web Desk

തൃശൂർ: ചാലക്കുടിയിൽ സ്കൂട്ടറിലിടിച്ചു ലോറി കത്തി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിലാണ് അപകടം നടന്നത്.മരിച്ച സ്കൂട്ടർ യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.

സ്കൂട്ടർ യാത്രക്കാരൻ റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം. സിഗ്നൽ തെറ്റിച്ച ലോറി സ്കൂട്ടറിൽ ഇടിച്ച് നിരങ്ങി നീങ്ങുകയായിരുന്നു.രാസവസ്തു കയറ്റിയ ലോറി പൂർണമായും കത്തി. തീപിടിച്ച ഉടനെ ലോറിയുടെ ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ചാലക്കുടിയില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News