മോശം കാലാവസ്ഥ; കമ്പമലയിൽ മാവോയിസ്റ്റുകൾക്കായുള്ള ആദ്യദിന തിരച്ചിൽ ഉപേക്ഷിച്ചു

തീവ്രവാദവിരുദ്ധ സേന ഡി.ഐ.ജി പുട്ട വിമലാദിത്യ, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, തണ്ടർബോൾട്ട് എസ്.പി ശാഹുൽ ഹമീദ് എന്നിവർ കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിയിരുന്നു

Update: 2023-10-10 01:48 GMT
Editor : Shaheer | By : Web Desk

കല്‍പറ്റ: വയനാട് കമ്പമലയിൽ മാവോയിസ്റ്റുകൾക്കായുള്ള ആദ്യദിന തിരച്ചിൽ മോശം കാലാവസ്ഥമൂലം ഉപേക്ഷിച്ചു. ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ച് കാടുകയറി നടത്താനിരുന്ന തിരച്ചിലാണ് ഉപേക്ഷിച്ചത്. അയൽസംസ്ഥാനങ്ങളുമായി സഹകരിച്ച് വരുംദിവസങ്ങളിൽ തിരച്ചിൽ തുടരുമെന്ന് തീവ്രവാദവിരുദ്ധ സേനാ തലവൻ ഡി.ഐ.ജി പുട്ട വിമലാദിത്യ പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ മൂന്നു തവണ മാവോയിസ്റ്റ് ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് കമ്പമലയിൽ തീവ്രവാദവിരുദ്ധ സേനയും തണ്ടർബോൾട്ടും തിരച്ചിൽ ഊർജ്ജിതമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ കെ.എഫ്.ഡി.സി ഓഫീസ് അടിച്ചുതകർക്കുകയും ചുമരിൽ പോസ്റ്ററുകൾ പതിക്കുകയും ചെയ്ത മാവോയിസ്റ്റുകൾ തലപ്പുഴയിൽ വീടുകയറി ഉടമസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് തിരച്ചിലിനായുള്ള ഹെലികോപ്റ്റർ വയനാട്ടിലെത്തിയെങ്കിലും കനത്ത മഴ തിരിച്ചടിയായി. ട്രിപ്പ്ൾ ലയർ നിരീക്ഷണത്തിന്റെ ഭാഗമായാണ് കമ്പമലയിൽ ഹെലികോപ്ടറും ഡ്രോണുകളുമെത്തിച്ചത്.

Advertising
Advertising
Full View

വൈകിട്ട് മൂന്നരയോടെയാണ് തലപ്പുഴ എഞ്ചിനീയറിങ് കോളജ് ഗ്രൗണ്ടിൽ ഡി.ഐ.ജി പുട്ട വിമലാദിത്യ, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, തണ്ടർബോൾട്ട് എസ്.പി ശാഹുൽ ഹമീദ് എന്നിവർ ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. വ്യോമനിരീക്ഷണത്തിനു പുറമെ തമിഴ്നാടും കർണാടകവുമായി സഹകരിച്ച് ജില്ലയുടെ അതിർത്തികളിലെ നിരീക്ഷണവും വാഹനപരിശോധനയും കർശനമാക്കും. ജില്ലാ പൊലീസ് മേധാവി പഥം സിങ്ങിന്റെ മേൽനോട്ടത്തിലാകും നടപടികൾ.

Summary: The first day of search for Maoists in Wayanad Kambamala was abandoned due to bad weather

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News