വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ ബോട്ടും കണ്ടെത്തി; മത്സ്യത്തൊഴിലാളികളെ തീരത്തെത്തിച്ചു

വ്യാഴം ഉച്ചയ്ക്കുശേഷം മത്സ്യബന്ധനത്തിന് പോയ ഇവർ വെള്ളി രാവിലെ മടങ്ങി എത്തേണ്ടതായിരുന്നു

Update: 2025-05-31 10:52 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കടലില്‍ കാണാതായ രണ്ടാമത്തെ ബോട്ടും കണ്ടെത്തി. തമിഴ്നാട് തീരത്തുവച്ചാണ് രണ്ടാമത്തെ ബോട്ട് കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടാണ് ഉൾക്കടലിൽ ഇവരെ കണ്ടെത്തിയത്. കണ്ടെത്തിയ തൊഴിലാളികളെ കോസ്റ്റ് ഗാർഡിന് കൈമാറി. രണ്ട് ബോട്ടുകളാണ് വ്യാഴാഴ്ച മത്സ്യബന്ധനത്തിനായി വിഴിഞ്ഞം തീരത്ത് നിന്ന് പോയത്. ഇതിൽ ഒരു ബോട്ടിലുള്ളവരെ കന്യാകുമാരി കുളച്ചൽ ഭാഗത്തുനിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 

വ്യാഴം ഉച്ചയ്ക്കുശേഷം മത്സ്യബന്ധനത്തിന് പോയ ഇവർ വെള്ളി രാവിലെ മടങ്ങി എത്തേണ്ടതായിരുന്നു. എന്നാൽ ബോട്ടിൻ്റെ ഡീസൽ തീർന്ന്  കടലിൽ കുടുങ്ങി. മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് രാവിലെ സഹായമാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ഫോണിൽ കരയിലുള്ളവരെ ബന്ധപ്പെട്ടത്. കന്യാകുമാരി ഭാഗത്തുണ്ടെന്ന് ബോട്ടുടമ റോബിൻസൺ ആണ് കരയിലേക്ക് വിളിച്ച് അറിയിച്ചത്. ബോട്ടിലുള്ള റോബിൻസൺ, ഡേവിഡ്‌സൺ, ദാസൻ, യേശുദാസൻ എന്നിവരെ വിഴിഞ്ഞത്തെത്തിച്ചു. ഫാത്തിമമാതാ ബോട്ടിലെ നാല് മത്സ്യത്തൊഴിലാളികളെ തമിഴ്നാട് തീരത്തെത്തിച്ചു. നിലവിൽ കടലിൽ കാണാതായ മുഴവൻ ആളുകളെയും കരക്കെത്തിച്ചു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News