ലഹരിക്കടത്ത് മറയ്ക്കാൻ ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത കെട്ടിച്ചമയ്ക്കുന്നു എന്ന് ഔദ്യോഗിക പക്ഷം
വിഭാഗീയത ഉന്നയിച്ച നോർത്ത് ഏരിയ കമ്മിറ്റി യോഗത്തിന്റെ മിനിട്സ് ജില്ലാ നേതൃത്വം പരിശോധിച്ചു
Update: 2023-01-29 04:06 GMT
CPIM
ആലപ്പുഴ: ലഹരിക്കടത്ത് മറയ്ക്കാൻ ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത കെട്ടിച്ചമയ്ക്കുന്നു എന്ന് ഔദ്യോഗിക പക്ഷം.വിഭാഗീയത ഉന്നയിച്ച നോർത്ത് ഏരിയ കമ്മിറ്റി യോഗത്തിന്റെ മിനിട്സ് ജില്ലാ നേതൃത്വം പരിശോധിച്ചു. ഒരു പരാതിയും മിനിറ്റ്സിൽ ഇല്ലെന്ന് ഔദ്യോഗിക പക്ഷം അറിയിച്ചു.
ജില്ലാ സെക്രട്ടറി ഉൾപ്പെടെ വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് നോർത്ത് ഏരിയ കമ്മിറ്റി ആരോപിച്ചിരുന്നു. രഹസ്യയോഗം കെട്ടുകഥയാണെന്ന് ഔദ്യോഗിക പക്ഷം പറഞ്ഞു. ഷാനവാസ് ഉൾപ്പെട്ട ലഹരിക്കടത്ത് ആരോപണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഉടൻ സമര്‍പ്പിക്കും.