വഖഫ് ഭേദഗതി ബില്ലിനെതിരെ മതേതരകക്ഷികൾ ഒന്നിക്കണം: ഹുസൈൻ മടവൂർ

''ആരാധനാലയങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കാനുള്ള നിയമം ഇല്ലാതാക്കാനാണ് ശ്രമം. തർക്കം പരിഹരിക്കാൻ സർക്കാർ പ്രതിനിധി ഇടപെടുന്നത് വഖഫിനെ ദുർബലമാക്കും''

Update: 2025-04-02 06:56 GMT
Editor : rishad | By : Web Desk

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ മതേതരകക്ഷികൾ ഒന്നിക്കണമെന്ന് കെ.എന്‍.എം നേതാവ് ഡോ. ഹുസൈൻ മടവൂർ.

'ആരാധനാലയങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കാനുള്ള നിയമം ഇല്ലാതാക്കാനാണ് ശ്രമം. തർക്കം പരിഹരിക്കാൻ സർക്കാർ പ്രതിനിധി ഇടപെടുന്നത് വഖഫിനെ ദുർബലമാക്കുമെന്നും ഹുസൈൻ മടവൂർ മീഡിയവണിനോട് പറഞ്ഞു.

'എല്ലാ മത വിഭാഗങ്ങൾക്കും ആരാധനാലയങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കാൻ നിയമങ്ങളുണ്ട്. ഈ നിയമങ്ങളൊക്കെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് വഖഫ് ഭേദഗതി ബിൽ. നിലവിലുള്ള വഖഫ് വ്യവസ്ഥകൾ സംരക്ഷിക്കണം. 

തർക്കം പരിഹരിക്കാൻ സര്‍ക്കാര്‍ പ്രതിനിധികൾ ഇടപെടുന്നത് വഖഫിനെ ദുർബലപ്പെടുത്തും.  ഇക്കാര്യങ്ങൾ ജെപിസിയുടെ മുൻപിൽ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് പറഞ്ഞിട്ടുണ്ട്. എന്നിട്ടും മുഖവിലക്കെടുത്തില്ല. ഫാസിസമാണ് ഇവിടെ നടക്കുന്നത്. ബില്ലിനെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്നും ആൾ ഇന്ത്യ പേഴ്സണൽ ലോ ബോർഡ് അംഗം കൂടിയായ ഡോ ഹുസൈൻ മടവൂർ വ്യക്തമാക്കി. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News