മുഖ്യമന്ത്രി വേദി വിടുമ്പോൾ ഓടിയെത്തിയയാൾ മന്ത്രിയെ കെട്ടിപ്പിടിച്ചു

പാപ്പനംകോട് സ്വദേശിയായ അയ്യൂബ് ഖാൻ ആണ് വേദിയിലെത്തി മന്ത്രി അഹമ്മദ് ദേവർകോവിലിനെ കെട്ടിപ്പിടിച്ചത്.

Update: 2023-09-25 16:03 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച. മ്യൂസിയം വളപ്പിൽ രാജാ രവിവർമ ആർട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗിച്ചു വേദിയിൽനിന്ന് ഇറങ്ങുമ്പോൾ പാപ്പനംകോട് സ്വദേശിയായ അയ്യൂബ് ഖാൻ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു.

വേദിയിലിരുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ ആലിംഗനം ചെയ്ത ഇയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്ന് ഇയാൾ പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്‌നം ഉള്ളതായി ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News