സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേട്; ബാങ്ക് സെക്രട്ടറി കെ.യു ജോസിനെ സി.പി.എം പുറത്താക്കി

ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളില്‍ ജോസിന്‍റെ ഭാഗത്ത് നിന്നു ഗുരുതര വീഴ്ചയുണ്ടായെന്നാണ് സി.പി.എം വിലയിരുത്തല്‍.

Update: 2021-09-07 09:24 GMT

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ ബാങ്ക് സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മറ്റിയംഗവുമായ കെ.യു ജോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളില്‍ ജോസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് സി.പി.എം വിലയിരുത്തല്‍. 

ആങ്ങമുഴി ലോക്കൽ കമ്മറ്റിയംഗവും സീതത്തോട് മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമാണ് ജോസ്. 2018 മുതൽ സീതത്തോട് സഹകരണ ബാങ്കിന്‍റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

2013 മുതല്‍ 2018 വരെയുള്ള കാലയളവിലായി സസ്പെന്‍സ് അക്കൗണ്ടുകള്‍ മുഖേനയും അല്ലാതെയുമുള്ള തിരിമറികള്‍ ബാങ്കില്‍ നടന്നതായും ഏഴരക്കോടി രൂപയുടെ ക്രമക്കേടുണ്ടായെന്നുമാണ് സീതത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആരോപണം. ഇതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നൽകിയിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News