നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്

കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്

Update: 2021-12-14 04:39 GMT
Editor : ijas

കേരള-തമിഴ്നാട് അതിർത്തിയിൽ നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞു. ഏഴ് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ ഊട്ടിയിലേക്ക് വിനോദ യാത്ര പോവുകയായിരുന്നു.

Full View

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് നാടുകാണി ചുരത്തില്‍ ദേവാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞത്. വീതി കുറഞ്ഞ റോഡില്‍ മറ്റൊരു വാഹനം എതിരെ വന്നപ്പോള്‍ അരികു ചേര്‍ത്തപ്പോള്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിഗമനം. അപകടം നടന്ന തൊട്ടുടനെ പുറകില്‍ വന്ന മറ്റു വാഹനങ്ങളിലുള്ളവര്‍ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫയര്‍ ഫോഴ്സുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. നാല് പേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News