Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തൃശൂർ: കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം. അധ്യാപകനെതിരെ പോക്സോ കേസ്. ദേശമംഗലം സ്വദേശി കനക കുമാറിനെതിരെയാണ് കേസ്.
സംഭവത്തിൽ കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തി ഇയാളെ സസ്പെൻഡ് ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ചെറുതുരുത്തി പോലീസിന് പരാതി കൈമാറുകയായിരുന്നു. ഇയാൾ കലാമണ്ഡലത്തിൽ ഗ്രേഡ് എ വിഭാഗത്തിൽ പെടുന്ന അധ്യാപകനാണ്.
ഇയാൾ പലപ്പോഴും വിദ്യാർഥികളോട് മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. അധ്യാപകനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ നീങ്ങുമെന്നാണ് നിഗമനം.