'സമുദ്രാതിർത്തി കടന്നത് അബദ്ധത്തില്‍, മോചനത്തിന് സർക്കാറുകൾ ഇടപെടണം': സീഷെൽസിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ

ബുധനാഴ്‍ച്ചയാണ് രണ്ട് മലയാളികളുള്‍പ്പടെ ഇന്ത്യക്കാരായ 58 മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ആഫ്രിക്കയിൽ പിടിയിലായത്.

Update: 2022-03-19 09:47 GMT

അബദ്ധത്തിലാണ് സമുദ്രാതിർത്തി കടന്നതെന്ന് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ അറസ്റ്റിലായ മത്സ്യത്തൊഴിലാളികള്‍ മീഡിയവണിനോട്. മോചിപ്പിക്കാനുള്ള ഇടപെടലുകൾ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും തൊഴിലാളികൾ അഭ്യർഥിച്ചു. ബുധനാഴ്‍ച്ചയാണ് രണ്ട് മലയാളികളുള്‍പ്പടെ ഇന്ത്യക്കാരായ 58 മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ആഫ്രിക്കയിൽ പിടിയിലായത്. 

വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ. കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നാണ് സംഘം അഞ്ച് ബോട്ടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവർ സഞ്ചരിച്ച ബോട്ടുകളും ആഫ്രിക്കൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഘത്തെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സീഷെൽസ് പൊലീസ് വ്യക്തമാക്കിയിരുന്നു.  

വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസും തമിഴ്‌നാട് സ്വദേശിയുടെ ഇൻഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു യാത്ര തിരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവർ സീഷെൽസിൽ പൊലീസിന്റെ പിടിയിലായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ആഫ്രിക്കൻ പൊലീസിലെ മെസ് ജീവനക്കാരന്റെ ഫോണിൽ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്റ്റ് വിവരം പറഞ്ഞതെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം മേഖലയിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതൽ ദൂരത്തേക്ക് സംഘം സഞ്ചരിച്ചത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News