'കലിംഗയിൽ പോയി പരിശോധിക്കാൻ കഴിയില്ല, സർട്ടിഫിക്കറ്റ് ഒർജിനലാണെന്ന് ബോധ്യപ്പെട്ടു'- ആർഷോ

നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നുമായിരുന്നു ആർഷോ രാവിലെ പറഞ്ഞത്

Update: 2023-06-19 11:22 GMT
Editor : abs | By : Web Desk

തിരുവനന്തപുരം: പിജി പ്രവേശനത്തിന് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് ഒറിജിനൽ ആണെന്ന് ബോധ്യമുണ്ടായിരുന്നതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. സർട്ടിഫിക്കറ്റിന്റെ ആധികാരികത കലിംഗയിൽ പോയി പരിശോധിക്കാനാവില്ലെന്നും ആർഷോ പറഞ്ഞു.

നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നുമായിരുന്നു ആർഷോ രാവിലെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് കേരള സർവകലാശാല വിസി തന്നെ നിഖിൽ തോമസിന്റേത് വ്യാജ ഡിഗ്രിയാണെന്ന പ്രാഥമിക നിഗമനം പങ്കുവെച്ചത്. തൊട്ടുപിന്നാലെ നിഖിൽ തോമസ് എന്ന വിദ്യാർത്ഥി കലിംഗ സർവകലാശാലയിൽ പഠിച്ചില്ലെന്ന് രജിസ്ട്രാൻ സന്ദീപ് ഗാന്ധി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തും. നിഖിലിനെ മാറ്റി നിർത്തിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.

Advertising
Advertising

''അന്വേഷിക്കേണ്ടത് കേരളത്തിന് പുറത്തെ സർവകലാശാലകൾക്കിടയിലും വിദ്യാർത്ഥികൾക്കും ഇടയിൽ പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളെയാണ്. എസ്എഫ്‌ഐ പ്രവർത്തകർ കലിംഗ സർവകലാശാലയിൽ പഠിക്കാൻ പോവുന്നതിനോട് എസ്ഫ്‌ഐക്ക് യോജിപ്പില്ല. എസ്എഫ്‌ഐ ഭാരവാഹിത്വം ഏറ്റെടുക്കുമ്പോൾ എം.എസ്.എം കോളേജിൽ പഠിക്കകയായിരുന്നു നിഖിൽ'' ആർഷോ പറഞ്ഞു.

കായംകുളം എംഎസ്എം കോളേജിൽ പിജി പ്രവേശനത്തിന് എസ് എഫ് ഐ നേതാവ് നിഖില്‍ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെയാണ് എസ്എഫ്ഐ നേതൃത്വത്തിന് മുന്നില്‍ നിഖില്‍ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. നിഖിലിന്റെത് വ്യാജ സർട്ടിഫിക്കറ്റ് അല്ല എന്നും കലിംഗയിൽ റെഗുലർ കോഴ്സ് പഠിച്ചാണ് സർട്ടിഫിക്കറ്റ് നേടിയതെന്നും അത് ഒറിജിനൽ ആണെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റെ പിഎം ആർഷോ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News