'സത്യം വന്നിരിക്കുന്നു, അസത്യം മാഞ്ഞുപോയിരിക്കുന്നു'; ഡിഎസ്‌യു തെരഞ്ഞെടുപ്പിൽ ഖുർആൻ വചനം ഉദ്ധരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഎസ്‌യു തെരഞ്ഞെടുപ്പ് യുഡിഎസ്എഫ് ബഹിഷ്‌കരിച്ചതിനെ തുടർന്ന് എതിരില്ലാതെയാണ് എസ്എഫ്‌ഐ വിജയിച്ചത്

Update: 2025-10-31 16:12 GMT

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ വിജയിച്ചതിന് പിന്നാലെ ഖുർആൻ വചനം ഉദ്ധരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിഎസ്‌യു തെരഞ്ഞെടുപ്പ് യുഡിഎസ്എഫ് ബഹിഷ്‌കരിച്ചതിനെ തുടർന്ന് എതിരില്ലാതെയാണ് എസ്എഫ്‌ഐ വിജയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീർച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക (സൂറത്തുൽ ഇസ്‌റാഅ്: 81) വിശുദ്ധ ഖുർആൻ വചനങ്ങൾ അസത്യം മാത്രം വിളമ്പുന്ന കപട വിശ്വാസികളെ ഓർമിപ്പിക്കുന്നു.

Advertising
Advertising

ബാലറ്റ് കീറിയും കള്ളം പ്രചരിപ്പിച്ചും നിങ്ങൾ ചതിച്ച് വീഴ്ത്താൻ ശ്രമിച്ച സത്യമായ എസ്എഫ്‌ഐ ഇതാ കാലിക്കറ്റ് ഡിഎസ്‌യു തെരഞ്ഞെടുപ്പിൽ മഹാ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു. കള്ളവും ചതിയും കൈമുതലാക്കിയ എംഎസ്എഫ്- കെഎസ്‌യു സഖ്യം വിദ്യാർഥി മനസ്സിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. കോഴിക്കോട് എംഎസ്എഫ്് സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക പകുതി താഴ്ത്തി മൗനം ആചരിച്ച് ഈ പരാജയം നിങ്ങൾക്ക് ആഘോഷിക്കാം. എംഎസ്എഫ് ആവി ആകുന്ന കാലത്തെ ചിര സ്മരണയായി ഈ ഡിഎസ്‌യു തെരഞ്ഞെടുപ്പ് രേഖപ്പെടുത്തും. എംഎസ്എഫ്് തോറ്റു. വർഗീയവാദികളെ വിദ്യാർഥികളും എസ്എഫ്‌ഐയും ചേർന്ന് പരാജയപ്പെടുത്തി. സത്യം ജയിച്ചു...തുടരും...

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News