ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമാവരുത്; ബി.ജെ.പി കള്ളപ്പണക്കേസില്‍ ഷാഫി പറമ്പില്‍

നോട്ട് നിരോധനം പരാജയപ്പെട്ടുവെന്നതിന് ബി.ജെ.പി തന്നെ നല്‍കുന്ന സാക്ഷ്യപത്രമാണ് ഇപ്പോഴത്തെ കുഴല്‍പ്പണക്കേസ് എന്ന് ഷാഫി പറഞ്ഞു

Update: 2021-06-07 09:58 GMT

ബി.ജെ.പി കള്ളപ്പണക്കേസില്‍ വസ്തുനിഷ്ഠമായ അന്വേഷണം ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിയണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. പൊലീസ് തലകുത്തി നിന്ന് അന്വേഷിച്ചാലും അന്വേഷണം ബി.ജെ.പിയിലേക്ക് എത്തില്ലെന്നാണ് കെ.സുരേന്ദ്രന്‍ പറയുന്നത്. അത് തന്നെയാണ് പേടിയെന്നും പൊലീസ് തലകുത്തി നിന്നല്ല നേരെ നിന്നാണ് കള്ളപ്പണക്കേസ് അന്വേഷിക്കേണ്ടതെന്നും ഷാഫി നിയമസഭയില്‍ പറഞ്ഞു.

നോട്ട് നിരോധനം പരാജയപ്പെട്ടുവെന്നതിന് ബി.ജെ.പി തന്നെ നല്‍കുന്ന സാക്ഷ്യപത്രമാണ് ഇപ്പോഴത്തെ കുഴല്‍പ്പണക്കേസ് എന്ന് ഷാഫി പറഞ്ഞു. രാജ്യത്ത് ഇപ്പോഴും കള്ളപ്പണം സജീവമായുണ്ട്. അത് ബി.ജെ.പിക്കാരുടെയും ബി.ജെ.പിക്ക് വേണ്ടപ്പെട്ടവരുടെയും കയ്യിലാണെന്ന മാറ്റം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

പ്രതിയായ ധര്‍മ്മരാജനുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മുതല്‍ യുവമോര്‍ച്ച നേതാക്കള്‍ വരെ ധര്‍മ്മജനുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. എന്നിട്ടും ബി.ജെ.പിയുമായി ബന്ധമില്ലെന്നാണ് പറയുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ ചില വീടുകളില്‍ വോട്ട് ചെയ്യാതിരിക്കാന്‍ പണം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് പോലും പുറത്തുവരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. നിക്ഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News