ലോ കോളജ് സംഘര്‍ഷം; പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മന്ത്രിമാരെ വഴി തടയുമെന്ന് യൂത്ത് കോൺഗ്രസ്

എസ് എഫ് ഐയുടെ ഗുണ്ടാ പ്രവർത്തനത്തിന് മുഖ്യമന്ത്രി പിന്തുണ നൽകുകയാണെന്ന് ഷാഫി പറമ്പില്‍

Update: 2022-03-17 10:51 GMT
Advertising

തിരുവനന്തപുരം ലോ കോളജിലെ എസ് എഫ് ഐ അക്രമത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മന്ത്രിമാരെ വഴി തടയുമെന്ന് യൂത്ത് കോൺഗ്രസ്. എസ് എഫ് ഐയുടെ ഗുണ്ടാ പ്രവർത്തനത്തിന് മുഖ്യമന്ത്രി പിന്തുണ നൽകി.  പൊലീസ് നടപടി വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ നിലപാട് കാരണമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ പറഞ്ഞു.

തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യു വനിതാ നേതാവിനെ അടക്കം എസ്എഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചിരുന്നു. ലോ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ കെഎസ്‌യു സ്ഥാനാർഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് സഫ്‌ന യാക്കൂബിനും സഹപ്രവര്‍ത്തകര്‍ക്കുമാണ് മര്‍ദനമേറ്റത്.

ലോ കോളജ് വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ സഭയില്‍ കഴിഞ്ഞ ദിവസം വാഗ്വാദമുണ്ടായി. കേരളത്തിൽ എസ്എഫ്‌ഐ പ്രവർത്തകരെയും ഗുണ്ടകളെയും കണ്ടാൽ തിരിച്ചറിയാത്ത സ്ഥിതിയായെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്രബലമായ ഒരു വിദ്യാർഥി സംഘടനയെ അപലപിക്കുന്ന പ്രതിപക്ഷനേതാവ് പഴയ കെഎസ്‌യു നേതാവിന്റെ നിലവാരത്തിലേക്ക് തരംതാഴരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുതെന്നായിരുന്നു സതീശന്റെ മറുപടി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News