Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റണമെന്ന് പൊലീസ്. സ്കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പൊലീസ് കത്ത് നൽകി.
വിദ്യാർഥികൾ അതേ സ്കൂളിൽ പരീക്ഷയെഴുതുന്നത് സംഘർഷ സാധ്യതയുണ്ടാക്കുമെന്ന് കത്തിൽ പറഞ്ഞു. അഞ്ച് പേർക്കും മറ്റൊരു സ്ഥലത്ത് പരീക്ഷയെഴുതാൻ സൗകര്യമൊരുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് പൊലീസിന്റെ നീക്കം.