നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട ഷാർജ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ബുധനാഴ്ച രാത്രി 10.36 ന് പുറപ്പെട്ട വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് 11.30 ക്ക് അടിയന്തര ലാൻഡിങ് നടത്തിയത്

Update: 2023-08-03 05:32 GMT
Editor : Lissy P | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

കൊച്ചി: നെടുമ്പാശേരിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 10.36 ന് പുറപ്പെട്ട വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് 11.30 ക്ക് അടിയന്തര ലാൻഡിങ് നടത്തിയത്.170  പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും യാത്ര തുടരുകയും ചെയ്തു. തിരിച്ചിറക്കിയ വിമാനത്തിൽ വിദഗ്ധ പരിശോധന തുടരുകയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News