ഷാരോണ്‍ കൊലക്കേസ്: വിഷക്കുപ്പി കണ്ടെത്തി, കുപ്പി ഒളിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മാവനെന്ന് പൊലീസ്

ഗ്രീഷ്മയുടെ അമ്മാവന്‍ നിർമൽ കുമാറാണ് കുപ്പി ഉപേക്ഷിച്ചതെന്ന് പൊലീസ്

Update: 2022-11-01 09:53 GMT
Advertising

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകക്കേസിൽ തെളിവെടുപ്പ് തുടങ്ങി. ഷാരോണിന് കഷായത്തിൽ ചേർത്തുനൽകിയ കളനാശിനി സൂക്ഷിച്ച കുപ്പി കണ്ടെടുത്തു. കളിയിക്കാവിളയിൽ നിന്നാണ് കുപ്പി കിട്ടിയത്.

ഗ്രീഷ്മയുടെ അമ്മാവന്‍ നിർമൽ കുമാറാണ് കുപ്പി ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റിക്കാട്ടില്‍ നിന്ന് കുപ്പി കണ്ടെത്തിയത്. കുപ്പിയിൽ കീടനാശിനിയുടെ അംശമുണ്ട്. അത് വിശദ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് പറഞ്ഞു.

ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും തെളിവ് നശിപ്പിച്ചതിനാണ് കേസിൽ പ്രതി ചേർത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു വട്ടം കൂടി ചോദ്യംചെയ്യും. ഇവർക്കും തെളിവ് നശിപ്പിച്ചതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഗ്രീഷ്മയ്ക്കെതിരെ നെടുമങ്ങാട് പൊലീസ് ആത്മഹത്യാശ്രമത്തിനും കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റിയേക്കും. ഗ്രീഷ്മയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകും.

14ആം തിയ്യതി ഗ്രീഷ്മയുടെ വീട്ടിൽ പോയ സമയത്ത് ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനക്ക് അയക്കും. ഷാരോണിന്‍റെ ഫോണും ശാസ്ത്രീയ പരിശോധനക്ക് അയക്കും. ഇതുവരെയുള്ള അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് ഷാരോണിന്‍റെ പിതാവ് ജയരാജ് മീഡിയവണിനോട് പറഞ്ഞു. കൂടുതൽ ചോദ്യംചെയ്താൽ ഗ്രീഷ്മയുടെ അച്ഛനും പ്രതിയാകുമെന്നും ജയരാജ് പ്രതികരിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News