പണിമുടക്കിനിടെ കടകൾ അടിച്ചു തകർത്തു; ഗുരുവായൂരിൽ അഞ്ചുപേർ അറസ്റ്റിൽ
ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്
Update: 2025-07-10 10:12 GMT
തൃശൂർ: പണിമുടക്കിനിടെ ഗുരുവായൂരിൽ കടകൾ അടിച്ചു തകർത്ത കേസിൽ അഞ്ചുപേർ അറസ്റ്റിൽ. അനീഷ്, പ്രസാദ്, സുരേഷ് ബാബു, മുഹമ്മദ് നിസാർ, രഘു എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്.
പടിഞ്ഞാറേ നടയിലെ ഹോട്ടൽ സൗപർണികയുടെ ചില്ലുകൾ അടിച്ചു തകർത്തിരുന്നു. പല കടകളും നിർബന്ധിച്ച് അടപ്പിക്കുകയും ചെയ്തിരുന്നു. ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.
watch video: