കന്റോൺമെന്റ് എസ്‌എച്ച്ഒയ്ക്കും എസ്‌ഐക്കും കാരണം കാണിക്കൽ നോട്ടീസ്
ഇരുവർക്കും വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
Update: 2026-10-05 15:48 GMT
തിരുവനന്തപുരം: കന്റോൺമെന്റ് സ്റ്റേഷനിലെ എസ്‌എച്ച്ഒ സതീഷിനും എസ്‌ഐ ഗോകുലിനും കാരണം കാണിക്കൽ നോട്ടീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് ഇരുവർക്കും നോട്ടീസ് നൽകിയത്.
ഇരുവർക്കും വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർനടപടിയിൽ അന്തിമ തീരുമാനം ഉണ്ടാകുക.