'വന്ദേമാതരം' സെമിനാർ തടഞ്ഞാൽ കടുത്ത നടപടി: മുന്നറിയിപ്പുമായി കാസര്‍കോട് കേന്ദ്ര സർവകലാശാല

മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുമെന്നാണ് വിസി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്

Update: 2026-10-05 17:01 GMT

കാസര്‍കോട്: കേന്ദ്ര സർവകലാശാലയിൽ നടക്കാനിരിക്കുന്ന 'വന്ദേമാതരം' സെമിനാർ തടസ്സപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സർവകലാശാല അധികൃതരുടെ മുന്നറിയിപ്പ്.

വന്ദേമാതരം സെമിനാറിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്ത് വന്നതിന് പിന്നാലെയാണ് അധികൃതരുടെ മുന്നറിയിപ്പ്.  മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുമെന്നാണ് വി.സി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്. 

എന്നാൽ, ഇത് വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത് എത്തി.  ആർ.എസ്.എസ് അനുകൂല സംഘടനയായ പ്രജ്ഞാപ്രവാഹിന്റെ ദേശീയ കൺവീനർ ജി. നന്ദകുമാർ ക്യാമ്പസിലെത്തിയാൽ തടയുമെന്ന് വിദ്യാർഥി സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.  

ഈ സാഹചര്യത്തിലാണ് പരിപാടി സുഗമമായി നടത്തുന്നതിനായി സർവകലാശാല ഭരണകൂടം കർശന വിലക്കുകളോടെ സർക്കുലർ ഇറക്കിയത്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News