ഷുക്കൂർ വധക്കേസ്: കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച അഭിഭാഷകനെതിരെ കേസെടുത്തു

ലീഗിന്റെ അഭിഭാഷക സംഘടനയുടെ പരാതിയിലാണ് കേസ്

Update: 2022-12-31 08:35 GMT

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച അഭിഭാഷകനെതിരെ കേസെടുത്തു. കേസിൽ പി.ജയരാജനെതിരായ കൊലക്കുറ്റം ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു അഭിഭാഷകനായ ടി.പി ഹരീന്ദ്രന്റെ ആരോപണം. ലീഗിന്റെ അഭിഭാഷക സംഘടനയുടെ പരാതിയിലാണ് കേസ്.

ടി.പി ഹരീന്ദ്രന്റെ ആരോപണം തെറ്റാണെന്ന് ഷുക്കൂർ വധക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി സുകുമാരൻ തന്നെ പറഞ്ഞിരുന്നു. ഒരുഘട്ടത്തിലും ഹരീന്ദ്രനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Advertising
Advertising

ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർക്കെതിരെ ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്ക് വ്യക്തി വൈരാഗ്യമില്ലെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും ടി.പി ഹരീന്ദ്രൻ പറഞ്ഞിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News