'പച്ചക്കള്ളം'; അരിയിൽ ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന ആരോപണം തള്ളി പിഎംഎ സലാം

'ഇത് മുസ്‍ലിം ലീഗിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ്'

Update: 2022-12-28 10:33 GMT

മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിൽ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം അസംബന്ധമെന്ന് മുസ്‍ലിം ലീഗ് അധ്യക്ഷൻ പിഎംഎ സലാം. നിയമനടപടികളുമായി മുന്നോട്ട് പോകും. ആരോപണം ഗൗരവമുള്ളതെന്ന സുധാകരന്റെ പരാമർശം യുഡിഎഫിൽ ഉന്നയിക്കുമെന്നും പിഎംഎ സലാം പറഞ്ഞു. ഇത് മുസ്‍ലിം ലീഗിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ്. ഈ ഗൂഢാലോചനയുടെ പിന്നിൽ ആരാണെന്നത് വെളിച്ചത്ത് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് കണ്ണൂരിലെ അഭിഭാഷകനായ ടി.പി ഹരീന്ദ്രൻ ആണ് ആരോപിച്ചത്. അരിയിൽ ഷുക്കൂർ വധക്കേസിൽ ആദ്യഘട്ടത്തിൽ പോലീസിന് നിയമോപദേശം നൽകിയ അഭിഭാഷകനാണ് ടി.പി ഹരീന്ദ്രൻ.

Advertising
Advertising

കേസിൽ പി. ജയരാജനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അന്നത്തെ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ നായരെ ഫോണിൽ വിളിച്ച് കൊലക്കുറ്റം ചുമത്തരുതെന്ന് നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവി ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുമായി സംസാരിക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണ്.ഗൂഢാലോചനാക്കുറ്റം, കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പായി മാറിയെന്നും ഇത് സമ്മർദത്തിന്റെ ഭാഗമാണെന്നും ടി.പി ഹരീന്ദ്രൻ ആരോപിച്ചു.

കണ്ണൂരിലെ പ്രമുഖ അഭിഭാഷകനായ ഹരീന്ദ്രൻ ആദ്യം സി.പി.എമ്മിലായിരുന്നു. പാർട്ടിയുമായി തെറ്റിയതോടെ സി.എം.പിയിലും പിന്നീട് കോൺഗ്രസിലും എത്തി. കെ. സുധാകരൻ അടക്കമുള്ള നേതാക്കളുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്ന ആളാണ് ഹരീന്ദ്രൻ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News