പാലയൂർ പള്ളിയിൽ ക്രിസ്മസ് ആഘോഷം തടഞ്ഞെന്ന പരാതിയിൽ എസ്‌ഐക്ക് ക്ലീൻചിറ്റ്
ചാവക്കാട് എസ്‌ഐ വിജിത്ത് ചെയ്തത് നിയമപരമായി ശരിയാണെന്നാണ് പൊലീസ് റിപ്പോർട്ട്.
Update: 2024-12-28 11:07 GMT
തൃശൂർ: പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം തടഞ്ഞെന്ന പരാതിയിൽ എസ്‌ഐക്ക് ക്ലീൻചിറ്റ്. ചാവക്കാട് എസ്‌ഐ വിജിത്ത് ചെയ്തത് നിയമപരമായി ശരിയാണെന്നാണ് പൊലീസ് റിപ്പോർട്ട്. എസ്‌ഐക്കെതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ എസ്‌ഐക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് പള്ളി അധികൃതർ. പള്ളിമുറ്റത്ത് എത്തി മൈക്ക് ഓഫ് ചെയ്യാനും കാരൾ ഗാനം നിർത്തിവെക്കാനും ആവശ്യപ്പെട്ട എസ്‌ഐയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. കാരൾ മുടങ്ങിയത് എസ്‌ഐയുടെ ഭീഷണി മൂലമാണെന്ന് പള്ളി അധികൃതർ ആരോപിക്കുന്നത്.