Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
എറണാകുളം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർഥികള്‍ക്ക് മണ്ണൂത്തി ക്യാമ്പസിൽ പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ്. വിദ്യാർഥികൾക്ക് മണ്ണൂത്തി ക്യാമ്പസിൽ പഠനം തുടരാൻ അനുവദിച്ച് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർവകലാശാലയുടെ റിവ്യൂ ഹരജിയിലെ ആവശ്യം ഹൈകോടതി അംഗീകരിച്ചില്ല. വിദ്യാർഥികളുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകി.