Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ദാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരായ അച്ചടക്കനടപടി ശരിവെച്ച് ഹൈക്കോടതി. സംഭവിച്ചത് ഗുരുതര വീഴ്ചയും കൃത്യവിലോപവുമെന്നും കോടതി. ഇരുവരും നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.
ഇരുവര്‍ക്കും എതിരായ അച്ചടക്ക നടപടി തുടരാം. നടപടികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍ദേശം. ഇവര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും കോടതി. ഇരുവരും നടപടികളുമായി സഹകരിക്കണമെന്നും കോടതി. സംസ്ഥാനത്ത് റാഗിങ്ങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം നടപ്പാക്കണം.