സിദ്ദീഖ് കാപ്പന്റെ ജാമ്യം: നീതിന്യായ സംവിധാനത്തിൽ നേരിയ പ്രതീക്ഷ നല്‍കുന്നു- വെൽഫെയർ പാർട്ടി

രാജ്യത്തെ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് വെൽഫെയർ പാർട്ടി കഴിഞ്ഞമാസം ജനങ്ങളുടെ ഒപ്പ് ശേഖരിച്ച് ബഹുമാനപ്പെട്ട സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മുന്‍പാകെ ജനകീയ ഹരജി സമർപ്പിച്ചിരുന്നു

Update: 2022-09-09 16:00 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചത് ആശ്വാസകരമായ വാർത്തയാണെന്നും നീതിന്യായ സംവിധാനത്തിൽ ഇപ്പോഴും നേരിയ പ്രതീക്ഷ നിലനിൽക്കുന്നുവെന്ന സൂചനയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. നിയമ പോരാട്ടത്തിന്റെയും ശക്തമായ ജനകീയ ഇടപടലുകളുടെയും ഫലമായാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചതെന്നും ഹമീദ് പറഞ്ഞു.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ സ്വന്തം തൊഴിൽ ചെയ്യാൻ ഹാഥ്റാസിലേക്ക് പുറപ്പെട്ട കാപ്പനെ 90 കിലോമീറ്റർ അകലെ തടഞ്ഞ് യു.പി പോലീസ് അറസ്റ്റ് ചെയ്തത് യാതൊരു കാരണവുമില്ലാതെയാണ്. യു.പിയിലെ സംഘ്പരിവാർ ഭരണകൂടത്തിന് അന്യായമായ അറസ്റ്റു ചെയ്യുന്നതിനോ കള്ളക്കേസെടുക്കുന്നതിനോ യാതൊരു മടിയുമില്ല. നമ്മുടെ നീതിന്യായ സംവിധാനത്തിലെ പഴുതുകളും യു.എ.പി.എ പോലെയുള്ള ഭീകരനിയമങ്ങളും ഉപയോഗിച്ച് കാലങ്ങളോളം ഏത് നിരപരാധിയെ വേണമെങ്കിലും ജയിലലടക്കാനാവുമെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്-അദ്ദേഹം പറഞ്ഞു.

സിദ്ദീഖ് കാപ്പന്റെ അന്യായ തടങ്കൽ രണ്ട് വർഷം കഴിഞ്ഞു. വിചാരണക്കോടതിയും ഹൈക്കോടതിയും നിഷേധിച്ച ജാമ്യമാണ് ഇപ്പോൾ സുപ്രിംകോടതി അനുവദിച്ചിരിക്കുന്നത്. സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി നിയമപോരാട്ടം നടത്തിയവർക്കും ജനകീയ ഇടപെടലുകൾ നടത്തിയവർക്കുമെല്ലാം അഭിവാദ്യങ്ങൾ. രാജ്യത്തെ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് വെൽഫെയർ പാർട്ടി കഴിഞ്ഞമാസം ജനങ്ങളുടെ ഒപ്പ് ശേഖരിച്ച് ജനകീയ ഹരജി ബഹുമാനപ്പെട്ട സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മുന്‍പാകെ സമർപ്പിച്ചിരുന്നു. ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഖാലിദ് സൈഫി, ആനന്ദ തെൽതുംബ്ദെ, ഹാനി ബാബു, റോണാ വിത്സൻ, റഊഫ് ശരീഫ് തുടങ്ങിയവരടക്കം നൂറുകണക്കിന് നിരപരാധികളെ ഇത്തരത്തിൽ കള്ളക്കേസിൽ വിചാരണാതടവുകാരായി ജയിലിലടച്ചിട്ടുണ്ട്. ഇവരുടെയൊക്കെ മോചനത്തിന് കൂടുതൽ ജനകീയ ഇടപെടലുകലും അനിവാര്യമാണെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.

Summary: Siddique Kappan's bail is glimmer of hope in the justice system, says Welfare Party Kerala state president Hameed Vaniyambalam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News