ഇ.ഡി കേസിൽ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഇ.ഡി കേസില്‍ കൂടി ജാമ്യം അനുവദിച്ചാല്‍ സിദ്ദീഖ് കാപ്പന് പുറത്തിറങ്ങാന്‍ കഴിയും.

Update: 2022-09-29 07:16 GMT
Advertising

ലഖ്നൗ: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ലഖ്‌നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്.

യു.എ.പി.എ കേസിൽ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. സെപ്തംബര്‍ ഒമ്പതിനാണ് കാപ്പന് സുപ്രിംകോടതി ജാമ്യം നൽകിയത്.

യു.പി സ്വദേശികള്‍ ജാമ്യക്കാരായി വേണമെന്ന വ്യവസ്ഥ മൂലം ജാമ്യ നടപടികള്‍ നീണ്ടുപോവുകയായിരുന്നു. ലഖ്നൗ സര്‍വകലാശാല മുന്‍ വി.സി പ്രൊഫ. രൂപ്‌രേഖ വര്‍മ ജാമ്യം നില്‍ക്കാന്‍ തയാറായതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.

ഇ.ഡി കേസില്‍ കൂടി ജാമ്യം അനുവദിച്ചാല്‍ സിദ്ദീഖ് കാപ്പന് പുറത്തിറങ്ങാന്‍ കഴിയും. സിദ്ദീഖ് കാപ്പന്റെ വണ്ടിയോടിച്ച ഡ്രൈവർ മുഹമ്മദ് ആലമിനും സമാന രീതിയിൽ ഇ.ഡി കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല.

ഹാഥ്‌റസില്‍ ദലിത്‌ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് യു.എ.പി.എ ചുമത്തുകയായിരുന്നു. തുടർന്നാണ് ഇ.ഡിയും കേസെടുത്തത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News