ഇക്കയെ കാണാന്‍ കഴിയാതെ നാട്ടിലേക്ക്: ഡല്‍ഹിയില്‍ നിന്ന് മടങ്ങുകയാണെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ

വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹി എയിംസില്‍ നിന്ന് കാപ്പനെ മഥുര ജയിലിലേക്ക് രഹസ്യമായി മാറ്റി എന്നാണ് റിപ്പോര്‍ട്ട്

Update: 2021-05-08 06:15 GMT
By : Web Desk

സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായിഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി ഭാര്യ റൈഹാന സിദ്ദീഖ്. കാണാന്‍ നാട്ടില്‍ നിന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിയെങ്കിലും ഡല്‍ഹിയില്‍ നിന്ന് ഇക്കയെ കാണാന്‍ കഴിയാതെ നാട്ടിലേക്ക്. സത്യം ജയിക്കുവോളം നിയമ പോരാട്ടമെന്ന് അവര്‍ എഫ് ബിയില്‍ കുറിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കാപ്പനെ കാണാനായി ഡല്‍ഹിയില്‍ തങ്ങുകയായിരുന്നു റൈഹാനയും മകനും.

ഡൽഹിയിൽ നിന്നും ഇക്കയെ കാണാൻ കഴിയാതെ നാട്ടിലേക്ക്...

സത്യം ജയിക്കുവോളം നിയമ പോരാട്ടം

✊️

Posted by Raihana Siddique on Friday, May 7, 2021
Advertising
Advertising

വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹി എയിംസില്‍ നിന്ന് കാപ്പനെ മഥുര ജയിലിലേക്ക് രഹസ്യമായി മാറ്റി എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ജയിലേക്ക് മാറ്റിയത് എന്നാണ് പോലീസ് പറയുന്നത്.

അസുഖ ബാധിതനായ കാപ്പന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന ഹരജിയിലാണ് ഡല്‍ഹിയിലെ എയിംസ് ഹോസ്‍പിറ്റലിലേക്ക് മാറ്റിയത്. ഭാര്യക്ക് ഡല്‍ഹിയില്‍ വന്ന് സിദ്ദീഖ് കാപ്പനെ കാണാമെന്ന് കോടതി ഹരജി പരിഗണിക്കവെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ റൈഹാന എയിംസിലെത്തിയെങ്കിലും കാപ്പനെ കാണാന്‍ അനുവദിച്ചിരുന്നില്ല. സുപ്രീം കോടതി വിധി അനുസരിച്ച് കാപ്പനെ കാണാന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് റൈഹാന നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

ഉത്തർ പ്രദേശിലെ മഥുര ജയിലിൽ വെച്ച് കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ കെട്ടിയിട്ട്‌ ദ്രോഹിച്ച യു പി പോലീസ് നടപടിയെ തുടർന്നാണ് എയിംസിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് ഉണ്ടായത്. തുടർന്ന്‌ കാപ്പനെ ഏപ്രില്‍ 30 നാണ് ഡൽഹി എയിംസിൽ എത്തിച്ചത്. അടുത്ത ദിവസം തന്നെ റൈഹാനയും മകനും എയിംസില്‍ എത്തിയെങ്കിലും സിദ്ദീഖ് കാപ്പനെ കാണാന്‍ സാധിച്ചില്ല.

ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.  

Tags:    

By - Web Desk

contributor

Similar News