സിൽവർലൈൻ; സാമൂഹിക ആഘാത പOനം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ

പഠനത്തിന്‍റെ കാലാവധി കഴിഞ്ഞെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ അയച്ച കത്ത് പുറത്ത്

Update: 2022-07-26 04:27 GMT

തിരുവനന്തപുരം: സിൽവർലൈൻ സാമൂഹിക ആഘാത പOനം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ. പഠനത്തിന്‍റെ കാലാവധി കഴിഞ്ഞെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ അയച്ച കത്ത് പുറത്ത്. 6 മാസം കഴിഞ്ഞ പഠനം നീട്ടാൻ നിയമപരമായി സർക്കാരിനാകില്ലെന്ന് റവന്യു വകുപ്പ് വ്യക്തമാക്കി. 

റവന്യൂ വകുപ്പ് ചീഫ് സെക്രട്ടറി ഈ മാസം എട്ടിന് ജില്ലാ കലക്ടർമാർക്ക് സാമൂഹിഘാകാത പഠനവുമായി ബന്ധപ്പെട്ട് അയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. ആറ് മാസമാണ് സാമൂഹികാഘാത പഠനത്തിന്റെ കാലാവധി. ഇത് കഴിഞ്ഞാൽ പഠനം നീട്ടാനാവില്ല എന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വിശദീകരണം.

Advertising
Advertising

 ഏജൻസികൾ പഠനം ഏത് വരെയായെന്ന റിപ്പോർട്ട് സമർപ്പിക്കണം എന്നും കത്തില്‍ നിർദേശമുണ്ട്. കെ.റെയിലിനെതിരെ പ്രതിഷേധങ്ങൾ കനത്തതിനാൽ സാമൂഹികാഘാത പഠനം നേരത്തേ നിലച്ചിരുന്നു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News