ഒന്നരവയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ പ്രതിയായ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു

കേസിലെ മറ്റൊരു പ്രതിയായ ജോൺ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്‌സി 22നു രാത്രി കുഴഞ്ഞു വീഴുകയായിരുന്നു

Update: 2022-08-24 08:22 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കാമുകനൊപ്പം ചേർന്ന് പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിലെ പ്രതിയായ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി പാറക്കടവ് കോടുശേരി പി.എം സിപ്‌സിയാണ് (50) മരിച്ചത്.

ഒന്നരവയസുള്ള പേരക്കുട്ടിയെയാണ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന സിപ്‌സി ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ജോൺ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്‌സി 22നു രാത്രി കുഴഞ്ഞു വീഴുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.നടപടികൾ പൂർത്തിയാക്കി ഇന്നലെ രാവിലെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.

കലൂരിലെ ലോഡ്ജ് മുറിയിൽ കഴിഞ്ഞ മാർച്ച് എട്ടിനാണു സിപ്‌സിയുടെ മകന്റെ മകളെ ലോഡ്ജ് മുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്‌സിയുടെയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്.

സിപ്‌സിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി ഡിക്രൂസാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സിപ്‌സിയെ തിരുവനന്തപുരത്തുനിന്നു പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News