എസ്‌ഐആർ; ഹിയറിങ്ങിനുള്ള രേഖ ഹാജരാക്കുന്നതിൽ ആശയക്കുഴപ്പം

കമ്മീഷൻ പറയുന്ന 11 രേഖകളിൽ ഏതെല്ലാം സാധുവാണെന്നതിൽ ബിഎൽഒമാർക്ക് വ്യക്തതയില്ല

Update: 2025-12-27 03:45 GMT

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ ഹിയറിങ്ങിനുള്ള രേഖ ഹാജരാക്കുന്നതിൽ ആശയക്കുഴപ്പം. 2002ലെ ലിസ്റ്റുമായി മാപ്പിങ് ചെയ്യാനാവാത്തവർ ജനന തീയതി, ജനനസ്ഥലം എന്നിവ തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നാണ് നിർദേശം. എന്നാൽ കമ്മീഷൻ പറയുന്ന 11 രേഖകളിൽ ഏതെല്ലാം സാധുവാണെന്നതിൽ ബിഎൽഒമാർക്ക് വ്യക്തതയില്ല.

മാപ്പിങ് ചെയ്യാത്തവരെ ബിഎൽഒമാർ ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഹിയറിങ്ങിന് നോട്ടീസ് നൽകുന്നതിൽ ഇതുവരെ നിർദേശമുണ്ടായിട്ടില്ല. അതേസമയം, കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24 ലക്ഷത്തിലധികം ആളുകളാണ് പട്ടികയിൽ നിന്ന് പുറത്തായിട്ടുള്ളത്.

Advertising
Advertising

കരട് പട്ടികയിൽ എതിർപ്പുന്നയിക്കാൻ ജനുവരി 22 വരെയാണ് അവസരമുള്ളത്. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും പരിശോധനകളും നടക്കും. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News