എസ്‌ഐആർ പ്രസിദ്ധീകരിച്ചിട്ടില്ല; സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചരണം
2025 ഒക്ടോബറിലെ മരവിപ്പിച്ച വോട്ടർ പട്ടികയുടെ ലിങ്കാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്
Update: 2025-12-17 15:48 GMT
കോഴിക്കോട്: എസ്‌ഐആർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ തെറ്റായപ്രചരണം. എസ്‌ഐആർ ലിസ്റ്റിൽ ഉൾപ്പെടാത്തവരുടെ പട്ടിക ( എഎസ്ഡി ലിസ്റ്റ് )പുറത്തു വന്നതിന് പിന്നാലെയാണ് പട്ടിക പ്രസിദ്ധീകരിച്ചെന്ന പേരിൽ പ്രചരണം നടക്കുന്നത്. ഇലക്ഷൻ കമ്മീഷന്റെ 2025 ഒക്ടോബറിലെ ലെ മരവിപ്പിച്ച വോട്ടർ പട്ടികയുടെ ലിങ്കാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിൽ എപിക് നമ്പർ വഴി സെർച്ച് ചെയ്‌ലാൽ ലഭിക്കുക മരവിപ്പിച്ച ലിസ്റ്റിൽ ഉള്ള വിവരമാണ് ലഭിക്കുക. എസ് ഐ ആർ നടപടികളുടെ ഭാഗമായി ഇതുവരെ ഫോം ലഭിക്കാത്തവരുടെയും ഒഴിവാക്കേണ്ടവരെടയും പട്ടിക മാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഫോം തിരികെ നൽകാൻ ഡിസംബർ 18 വരെ സമയമുണ്ട്. കേരളത്തിലെ കരടു പട്ടിക ഈ മാസം 23 നേ പുറത്തു വരൂ.