എസ്ഐആര്‍; കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അന്തിമ കണക്ക് ഇന്ന് പ്രസിദ്ധീകരിക്കും

ഇന്നലെ വൈകുന്നേരം 6 മണി വരെയുള്ള കണക്കെനുസരിച്ച് 24 ലക്ഷത്തിലധികം പേരുടെ ഫോമുകൾ തിരികെ ലഭിച്ചിട്ടില്ല

Update: 2025-12-19 02:20 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: കേരളത്തിൽ എസ്ഐആര്‍ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അന്തിമ കണക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നലെ വൈകുന്നേരം 6 മണി വരെയുള്ള കണക്കെനുസരിച്ച് 24 ലക്ഷത്തിലധികം പേരുടെ ഫോമുകൾ തിരികെ ലഭിച്ചിട്ടില്ല.

എസ്ഐആർ വിവരശേഖരണം ഇന്നലെ അർധരാത്രിയാണ് അവസാനിച്ചത്. ഈ മാസം 23ന് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ കരട് പട്ടികക്കുമേൽ രാഷ്ട്രീയപാർട്ടികൾക്കും വോട്ടർമാർക്കും ആക്ഷേപങ്ങളും പരാതിയും ഉന്നയിക്കാം. തിരികെ ലഭിക്കാത്ത ഫോമുകളുടെ വിവരങ്ങൾ ബൂത്ത് അടിസ്ഥാനത്തിൽ കമ്മീഷൻ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertising
Advertising

ബിഎൽഓമാർ തിരിച്ചുവാങ്ങിയ എന്യുമറേഷൻ ഫോമുകളുടെ ഡിജിറ്റലൈസേഷൻ 100 ശതമാനം പൂർത്തിയായി. പുതിയ കണക്കനുസരിച്ച് തിരികെലഭിക്കാത്ത 24.81 ലക്ഷം ഫോമുകളുണ്ട്. എന്യൂമറേഷൻ ഫോം തിരികെലഭിക്കാത്തവരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ആകെ വോട്ടർമാരുടെ എട്ട് ശതമാനത്തിൽ കൂടുതലാണിത്.

കരട് വോട്ടർ പട്ടിക ഡിസംബർ 23-നാണ് പ്രസിദ്ധീകരിക്കുക. പേര് ചേർക്കാനോ തിരുത്തലുകൾക്കോ ആക്ഷേപങ്ങൾ അറിയിക്കാനോ ജനുവരി 22 വരെ സമയമുണ്ട്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News