ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവരരുടെ വീട്ടിൽ എസ്‌ഐടി പരിശോധന നടത്തുന്നു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന കണ്ഠരര് രാജീവരരെ ഐസിയുവിൽ പ്രവേശിപ്പിച്ചു

Update: 2026-01-10 11:56 GMT

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠരര് രാജീവരരുടെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തുന്നു. ആലപ്പുഴ ചെങ്ങന്നൂരിലെ വീട്ടിലാണ് പരിശോധന. കണ്ഠരര് രാജീവരരുടെ വീടായ താഴമൺ മഠത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എസ്‌ഐടി സംഘം എത്തിയത്. ഫോറൻസിക് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള സംഘമാണ് പരിശോധനക്കായി വീട്ടിലേക്ക് എത്തിയത്.

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരരെ വെള്ളിയാഴ്ചയാണ് എസ്‌ഐടി സംഘം അറസ്റ്റു ചെയ്തത്. തന്ത്രിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തി പരിശോധന നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെങ്കിലും നിരപരാധി ആണ് എന്നാണ് തന്ത്രി ആദ്യം പറഞ്ഞിരുന്നത്. തുടരന്വേഷണത്തിലാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്‌ഐടി സംഘം കടന്നത്.

അതേസമയം, റിമാൻഡിലായ കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനക്കായി രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. പരിശോധനകൾക്ക് ശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News