പെൺകുട്ടിയുടെ നമ്പർ സുഹൃത്തുക്കൾക്ക് കൈമാറിയത് കാമുകൻ, സൗഹൃദത്തിലാകാൻ നിർബന്ധിച്ചു; ഡിസംബർ മുതൽ നിരന്തരം പീഡിപ്പിച്ചു

സ്‌കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് പീഡനവിവരം കുട്ടി അധ്യാപകരോട് പറഞ്ഞത്

Update: 2023-07-16 07:54 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ കൂട്ടബലാത്സംഗത്തിരയായ പതിനേഴുകാരിയെ ആൺസുഹൃത്താണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്ന് മൊഴി. കാമുകൻ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ നമ്പർ കൈമാറുകയും ഇവർക്ക് കുട്ടിയെ പരിചയപ്പെടുത്തുകയും ചെയ്തു. സുഹൃത്തുക്കളുമായി സൗഹൃദത്തിലേർപ്പെടാൻ കാമുകൻ നിർബന്ധിച്ചെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

സംഭവത്തിൽ കാമുകൻ ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഡിസംബർ മുതൽ പല ദിവസങ്ങളിലായി പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് പീഡനവിവരം കുട്ടി അധ്യാപകരോട് തുറന്ന് പറഞ്ഞത്. അധ്യാപകർ ഇക്കാര്യം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലൈ ആദ്യവാരമാണ് അടൂർ പൊലീസ് കേസെടുക്കുന്നത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയുംവിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

Advertising
Advertising

സംഭവത്തിൽ കേസെടുത്തതോടെ കാമുകനും സുഹൃത്തുക്കളും നാട്ടിൽ നിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് പൊലീസ് പ്രതികളെ പിടികൂടിയത്. രണ്ടുപേരെ ആലപ്പുഴയിൽ നിന്നാണ്  പിടികൂടിയത്.പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ടോടു കൂടി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News