ആറുവയസ്സുകാരിക്ക് ക്രൂരമർദ്ദനം; പിതാവ് കസ്റ്റഡിയില്‍

പിതാവിനെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2021-07-28 04:30 GMT

കൊച്ചി തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് പിതാവിൻറെ ക്രൂരമർദ്ദനം. തോപ്പുംപടി ബീച്ച് റോഡിന് സമീപമാണ് സംഭവം. പിതാവിനെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. സേവ്യര്‍ റോജന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടി പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് കുട്ടിയെ സ്ഥിരമായി പിതാവ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംഭവം പൊലീസില്‍ അറിയിച്ചത്.

ചൂരല്‍‌ വടി കൊണ്ടാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചിരുന്നത്. കുട്ടിയുടെ ദേഹാസകലം ചൂരല്‍ കൊണ്ട് തല്ലിയതിന്‍റെ പാടുകളാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയെ കെയര്‍ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയും പിതാവും അമ്മയുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News